കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ ശാന്തിഗിരിക്ക് സമീപം കൈലാസംപടിയിൽ ഭൂമിയിൽ വിള്ളൽ വീഴുന്നതിൻ്റെ കാരണമറിയാൻ കേന്ദ്ര പഠനസംഘം പരിശോധന തുടങ്ങി. ഇലക്ട്രിക്കൽ റസിസ്റ്റിവിറ്റി രീതിയിലുള്ള പഠനം ആരംഭിച്ചു. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ നേത്യത്വത്തിലാണ് പഠനം നടത്തുന്നത്. സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് സർവേ. ഭൂമിയിൽ വലിയ വിള്ളലുകൾ രൂപപ്പെടുന്നതിന്റെ കാരണവും അതുവഴി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വ്യാപ്തിയും ഒക്കെ പഠിക്കുകയാണ് ഇലക്ട്രിക്കൽ റസിസ്റ്റിവിറ്റി സർവേയിലൂടെ ലക്ഷ്യമിടുന്നത്. 20 വർഷം മുൻപ് ഈ പ്രതിഭാസം കണ്ടെത്തിയിരുന്നു. ഈ പ്രതിഭാസം 2018 ലാണ് ഭീഷണി ഉയർത്തി തുടങ്ങിയത്. നിരവധി വീടുകൾക്കും വിള്ളൽ വീണതോടെ പത്തോളം കുടുംബങ്ങളെ പകരം ഭൂമിയും വീടും കണ്ടെത്തി പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കേണ്ടതായി വന്നു. കൂടുതൽ കുടുംബങ്ങളെ ഇനിയും മാറ്റി പാർപ്പിക്കേണ്ടതുണ്ട്. ലാൻഡ് സ്ലൈഡ് അഡൈസറി കമ്മിറ്റി ചെയർമാൻ സി മുരളീധരൻ, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസ് സയൻറിസ്റ്റ് ജി. ശങ്കർ, അഡൈ്വസറി കമ്മിറ്റി അംഗം ഡോഡി നന്ദകുമാർ, കേരള യൂണിവേഴ്‌സിറ്റി അസി പ്രഫസർ ഡോ സജീൻകുമാർ, ഹസാഡ് റിസ്ക്‌ക് അനലിസ്‌റ്റ് ജി.എസ്.പ്രദീപ്, റിസ്‌ക് അനലിസ്‌റ്റ് കണ്ണൂർ എസ്.ഐശ്വര്യ, സയന്റിസ്റ്റ് സുരേഷ്, ടെക്നിഷ്യൻ എൽദോസ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉള്ളത്.
How does Kailasampadi split? Study started.